September 19, 2026

കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക, എൻസിപി

0
eiG5E9W71652.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : കേരളത്തിലെ സമാധാന അന്തരീക്ഷവും മതസൗഹൃദവും തകർക്കുവാൻ ശ്രമിക്കുന്ന ഇന്ത്യക്കും ലോകത്തിനു മുൻപിൽ കേരളം സുരക്ഷിതമല്ല എന്ന് കാണിക്കുന്ന തരത്തിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്തുകയും നിയമപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
 തീവ്രവാദത്തിന് മതമില്ല നല്ല മതവിശ്വാസികൾ തീവ്രവാദികളും അല്ല ആയതിനാൽ ഇത്തരത്തിലുള്ള അക്രമങ്ങളെ ഒരു മതങ്ങളുമായി കൂട്ടിക്കുഴയ്ക്കുവാൻ പാടുള്ളതല്ല.
 മൂന്നു ട്രെയിൻ യാത്രക്കാരുടെ മരണത്തിലേക്ക് നയിക്കുകയും ചില യാത്രക്കാർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്ത സംഭവം മലയാളി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ് , കൂടാതെ ഇന്ത്യൻ നിയമവ്യവസ്ഥ അനുശാസിക്കുന്ന പരമാവധി ശിക്ഷ ആക്രമങ്ങൾക്ക് വാങ്ങിച്ചു കൊടുക്കുവാൻ കേരള സമൂഹം ഒന്നിക്കണമെന്നും എൻസിപി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ കേരള സമൂഹം ജാഗരൂപരായിരിക്കണം എന്നും എൻസിപി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു
 കൽപ്പറ്റ എൻസിപി ബ്ലോക്ക് പ്രസിഡണ്ട് ഷാബു എ പി അധ്യക്ഷത വഹിച്ചു.
 സിഎം ശിവരാമൻ, ഷാജി ചെറിയാൻ, ജോണി കൈതമറ്റം, സലിം കടവൻ, വന്ദന ഷാജു, പി പി സദാനന്ദൻ, ജെയിംസ് മാങ്കുത്തെൽ,, അബ്ദുൽ റഹ്മാൻ, നാസർ വൈത്തിരി, ബേബി പൊഴുതന, സ്റ്റീഫൻ മൂപ്പയിനാട്, ബാബു മേപ്പാടി , സാജിർ കൽപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *