June 6, 2026

ആരോഗ്യവകുപ്പിലെ പിൻവാതിൽ നിയമനം വെള്ളമുണ്ട പഞ്ചായത്തിലും:യൂത്ത്ലീഗ്

0
IMG_20230404_200253.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട:ആരോഗ്യവകുപ്പിൽ സംസ്ഥാനത്തുട നീളം നടന്ന പിൻവാതിൽ നിയമനം വെള്ളമുണ്ട പഞ്ചായത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലും നടന്നതായി യൂത്ത്ലീഗ് വെള്ളമുണ്ട
പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാംവാർഡിലെ ഹോമിയോ ആശുപത്രിയിൽ സ്ഥലം മെമ്പറും സി. പി.എം പ്രവർത്തകയുമായ അംഗത്തിന്റെ സഹോദരിയെയും തരുവണ ഹോമിയോയിൽ യൂണിറ്റ് ഡി. വൈ. എഫ്. ഐ സെക്രട്ടറിയുടെ ഭാര്യയെയും യാതൊരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിയമിച്ചിരിക്കുന്നത്. ഇതിൽ ഒരു സെന്റെറിൽ നിലവിൽ ഒരാൾ ഉള്ള തസ്ഥികയിലേക്കാണ് മറ്റൊരാളെ അനാവശ്യമായി നിയമിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പാർട്ടി ഇത്തരം നിയമനങ്ങളെപ്പറ്റി അന്യേഷിക്കാനും തുടർനടപടി സ്വീകരിച്ച് സമരപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജന:സെക്രട്ടറി അബ്ദുൽജബ്ബാർ ചയപ്പേരി സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് സിദ്ധിഖ് പിച്ചംങ്കോട് ഉദ്ഘാടനംbചെയ്തു. നൗഷാദ് കുന്നുമ്മൽ
അങ്ങാടി, വൈറ്റ്ഗാർഡ് ക്യാപ്റ്റൻ സാജിദ് വി.കെ,ഉനൈസ്തോക്കൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *