എടവക പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
എടവക: ദുരിതം വിതക്കുന്ന ഇടത് സർക്കാരിനെതിരെ
എടവക പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷനൂദ് വി അധ്യക്ഷത വഹിച്ച പരിപാടിയിൽ മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ റഹീം അത്തിലൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് എടവക പഞ്ചായത്ത് പ്രസിഡന്റ് മമ്മൂട്ടി വെട്ടൻ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് കെ വി സി, അസ്ബുല്ല പള്ളിക്കൽ, ജംഷീർ എ പി, അലി എൻ പി, നാസർ വി, റാഫി പാലമുക്ക് തുടങ്ങിയവർ ആശംസ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് എടവക പഞ്ചായത്ത് സെക്രട്ടറി അസറുദ്ധീൻ കല്ലായി നന്ദി പറഞ്ഞ പരിപാടിയിൽ യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും പ്രവർത്തകർ പങ്കെടുത്തു.






Leave a Reply