നികുതി കൊള്ളക്കെതിരെ യൂത്ത് ലീഗ് ധർണ നടത്തി
പനമരം: സംസ്ഥാന ഗവണ്മെന്റ് അന്യായമായി വർധിപ്പിച്ച നികുതി വർധനവിൽ പ്രതിഷേധിച്ച് പനമരം ഗ്രാമ പഞ്ചായത്തിന് മുൻപിൽ യൂത്ത് ലീഗ് പ്രധിഷേധ ധർണ നടത്തി. പനമരം പാലം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രധിഷേധ ധർണക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുറികഞ്ചേരി സുലൈമാൻ, കോവ ഷാജി, ഇസ്ഹാഖ് അഞ്ചുകുന്നു, ശബ്നാസ് ബാപ്പുട്ടി, സാജർ കലങ്കണ്ടി, മുനീർ ഒ പി, മൂസ കാഞ്ഞായി, ലക്ഷ്മി അലക്കമുറ്റം, ആഷിക് എം കെ, ബാവ പരക്കുനി, അഷ്കർ കെ ടി, കെ വി യൂസഫ്, ഹാരിസ് ആറങ്ങാടൻ ഉസ്മാൻ മുക്രി, റഫീഖ് കൂളിവയൽ എന്നിവർ നേതൃത്വം നൽകി. ധർണ ജില്ലാ ലീഗ് സെക്രട്ടറി പി കെ അസ്മത് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ജാഫർ കുണ്ടാല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി അസീസ് കുനിയൻ, ഡി അബ്ദുള്ള, ബെന്നി അറിഞ്ഞേർമല, സി കെ അബ്ദുൽ റഹിമാൻ, കെ ടി സുബൈർ, സുനിൽ കുമാർ, വാസു അമ്മാനി, പോർലോത് അമ്മദ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സി പി ലത്തീഫ് സ്വാഗതവും നൗഫൽ വടകര നന്ദിയും പറഞ്ഞു.






Leave a Reply