September 19, 2026

വൈത്തിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

0
ei91ZOH94769.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വൈത്തിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ദേശീയ പാതയിൽ വൈത്തിരി തളിപ്പുഴയിലാണ് സംഭവം. അടിവാരം നൂറാം തോട് സ്വദേശി റോബിൻ റോയ്, തിരുവമ്പാടി സ്വദേശി ഹേമന്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കൽപ്പറ്റ എ.ടി.ഐ വിദ്യാർത്ഥിയായ റോബിൻ റോയിയെ വൈത്തിരി താലൂക്കാശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *