അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം
തിരുനെല്ലി ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിൽ നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച്ച മെയ് 2 ന് ഉച്ചയ്ക്ക് 12 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. മൂന്നു വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടികാഴ്ച്ചയിൽ പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. ഫോൺ: 04935 250453.





Leave a Reply