June 27, 2026

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ വനിതാ ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

0
20230515_170533.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ വനിതാ ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ലീഗ് ഓഫീസില്‍ ചേര്‍ന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുളളത്. താനൂരില്‍ നടന്ന ബോട്ടപകടത്തില്‍ കൂടുതല്‍ മരണപ്പെട്ടത് സ്ത്രീകളും കുട്ടികളുമാണ് എന്ന് യോഗം വിലയിരുത്തി. ജീവന്‍ പൊലിഞ്ഞതിനു ശേഷം മാത്രം ഉണരുന്ന സംവിധാനമായി സര്‍ക്കാര്‍ മാറി. ഡോ : വന്ദനയ്ക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റലിനുള്ളില്‍ പോലും ജീവന്‍ സുരക്ഷാ എടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇങ്ങനെ തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വനിതാ ലീഗ് പ്രസിഡന്റ് കെ ബി നസീമ, ജനറല്‍ സെക്രട്ടറി കെ കെ സി മൈമൂന, ജില്ലാ ട്രഷറര്‍ ഭാനു പുളിക്കല്‍ എന്നിവര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. യോഗത്തില്‍ സൗജത്ത് ഉസ്മാന്‍ , പി. കുഞ്ഞായിഷ, ആമിന അവറാന്‍ , റസീന സുബൈര്‍, സഫിയ ഹംസ, ബീന അബൂബക്കര്‍ , ആമിന സത്താര്‍, കെ. ഷിഫാനത്ത് , റൈഹാനത്ത് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *