April 28, 2024

ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ കല്‍പ്പറ്റ ഇന്‍കം ടാക്‌സ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

0
20230515 170036.jpg
കല്‍പ്പറ്റ: രാജ്യം ഭരിക്കുന്ന ബി ജെ പി ഗവണ്‍മെന്റിന്റെ പ്രഖ്യാപിതനയം ഒരു രാജ്യം ഒരു നികുതി ഒരു ഉല്‍പന്നത്തിന് ഒറ്റത്തവണ നികുതി എന്നാണ്. എന്നാല്‍ കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് നിലവില്‍ ജി എസ് ടി, റ്റിസിഎസ് , റ്റിഡിഎസ് എന്നിങ്ങനെ മൂന്നുതരം നികുതികളാണ് ചുമത്തിയിരിക്കുന്നത്. ഈ നികുതി സമ്പ്രദായം തന്നെ വളരെ സുതാര്യമായി നടക്കുന്ന സംസ്ഥാന ഭാഗ്യക്കുറിയെ തകര്‍ക്കുന്നതാണ്. വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 1 മുതല്‍ 10,000 രൂപയ്ക്കു മുകളില്‍ ലഭിക്കുന്ന എല്ലാ സമ്മാന തുകയ്ക്കുo 30% സമ്മാന നികുതി കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 2 ലക്ഷത്തിലേറെ വരുന്ന ലോട്ടറി തൊഴിലാളികളെയും ഏജന്റ് മാരെയും ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ജനങ്ങളേയുംപ്രയാസത്തിലാക്കുo.ലോട്ടറിക്കു ഏര്‍പ്പെടുത്തിയ എല്ലാ അധിക നികുതികളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ ഇന്‍കം ടാക്‌സ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി റ്റി.എസ് സുരേഷ് സ്വാഗതം പറഞ്ഞു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ആര്‍ . ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി.ജെ ഷിനു , പി. സനല്‍കുമാര്‍ ,കെ, ഷാജി, എ. അലവിക്കുട്ടി, കണ്‍വീനര്‍ എസ്. പി. രാജവര്‍മ്മന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *