June 27, 2026

പെരിക്കല്ലൂരിൽ 480 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി പിടിയിൽ

0
IMG_20230516_133207.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പെരിക്കല്ലൂരിൽ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെ 480 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി പിടിയിൽ. കയ്യേലിക്കൽ വീട്ടിൽ കെ. കെ ജബ്ബാർ (44) ആണ് പിടിയിലായത് . ബത്തേരി റെയിഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് റെയിഞ്ച് സംഗവും , കേരള എക്സൈസ് മൊബൈൽ ഇന്റർ വെൻഷൻ യൂണിറ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും  ചേർന്ന് പെരിക്കല്ലൂർ ഭാഗത്ത് ഇന്നലെ ഉച്ചക്ക് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് കഞ്ചാവുമായിപ്രതി പിടിയിലായത്. ജില്ലയിൽ കർണ്ണാക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ മദ്യ-മയക്ക് മരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി പുതുതായി അനുവദിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( കെമു ) വാഹനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ പട്രോളിംഗ് സംഘം  അതിർത്തിയിൽ പരിശോധന കൂടുതൽ ശക്തമാക്കിയ സാഹചര്യത്തിലാണ് കേസ് പിടികൂടിയിട്ടുള്ളത്. പരിശോധനയിൽ ബത്തേരി റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ സി .കെ ഷാജി, സിഇഒ മാരായ ദിനീഷ്, ശിവൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായ് എന്നിവരും മൊബെൽ ഇന്റർവെൻഷൻ ( കെമു ) യൂണിറ്റിലെ സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു കെ .കെ , ചന്ദ്രൻ . പി. കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു . പ്രതിയേയും , കഞ്ചാവും തുടർ നടപടിക്കായി ബത്തേരി റെയിഞ്ചിൽ ഹാജരാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *