May 7, 2024

സൗത്ത് കൊറിയയിൽ നടക്കുന്ന ഏഷ്യാ -പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ മെഡൽ കരസ്ഥമാക്കി പി.കെ ലിൻസി.

0
Img 20230516 161507.jpg
 ബത്തേരി :സൗത്ത് കൊറിയയിൽ നടക്കുന്ന ഏഷ്യാ -പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ മെഡൽ കരസ്ഥമാക്കി പി.കെ ലിൻസി. ബത്തേരി  കല്ലുമുക്ക് സ്വദേശിനിയായ പി.കെ ലിൻസിയാണ് രാജ്യത്തിനുവേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കി അഭിമാനമായത്. വനിതകളുടെ 200 മീറ്റർ ഓട്ടത്തിലാണ് ലിൻസിക്ക് മെഡൽ നേട്ടം. രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരുടെ സഹായത്താലാണ് ലിൻസി മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുത്തത്.

സൗത്ത് കൊറിയയിൽ നടക്കുന്ന ഏഷ്യാ -പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ രാജ്യത്തിനുവേണ്ടി മെഡൽ കരസ്ഥമാക്കിയാണ് പി.കെ ലിൻസി നാടിന് അഭിമാനമായത്.
100 മീറ്റർ 200 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്
എന്നീ ഇനങ്ങളിലാണ് ലിൻസി പങ്കെടുക്കുന്നത്. ബത്തേരി കല്ലുമുക്ക് സ്വദേശിനിയായ പി.കെ ലിൻസി സാമ്പത്തിക പ്രതിസന്ധി കാരണം മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കാൻ ഏറെ പ്രയാസം നേരിട്ടിരുന്നു.
എം പി ആയിരിക്കെ രാഹുൽ ഗാന്ധിയെ നേരിൽ കണ്ട്‌ ലിൻസി നിവേദനം നൽകിയിരുന്നു. ഒടുവിൽ യാത്ര പുറപ്പെടുന്നതിന് മുൻപേ അയോഗ്യത കൽപ്പിച്ച്‌ പുറത്താക്കിയെങ്കിലും രാഹുൽ ഗാന്ധി ലിൻസിയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നിൽക്കുകയായിരുന്നു. ഐ.സി ബാലകൃഷ്ണൻ എം എൽ എ മുഖേനയാണ് ലിൻസിക്ക് രാഹുൽ ഗാന്ധിയുടെ സഹായം എത്തിയത്.
മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുത്ത് രാജ്യത്തിനുവേണ്ടി മെഡൽ കരസ്ഥമാക്കുക എന്ന ദൃഢ നിശ്ചയമാണ് ഈ നേട്ടത്തിന് കാരണം. തിരുവനന്തപുരം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനമാണ് ലിൻസി കാഴ്ചവച്ചിരുന്നത്. 
ഇത് ആദ്യമായാണ് ലിൻസി അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *