June 28, 2026

വൈത്തിരി ഗവ.താലൂക്ക് ആശുപത്രിയില്‍ മദ്യപിച്ചെത്തി രോഗിയുടെ പരാക്രമം ; പോലീസ് കേസെടുത്തു

0
20230517_151746.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: വൈത്തിരി ഗവ.താലൂക്ക് ആശുപത്രിയില്‍ മദ്യപിച്ചെത്തിയാള്‍ വനിതാ ഡോക്ടറെയും, ജീവനക്കാരെയും അസഭ്യം പറഞ്ഞെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലക്കിടി പൊക്കന്മൂല സ്വദേശിയായ വേലായുധനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. മദ്യപിച്ച് ഓപിയിലെത്തിയ ഇയാള്‍ വനിതാ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറുകയും, അസഭ്യം പറഞ്ഞതായാണ് പരാതിയിലുള്ളത്. ഒപിയിലെ പരിശോധന ഉള്‍പ്പെടെ നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായതായും പരാതിയില്‍ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *