April 24, 2024

ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന്‍ തുടങ്ങി

0
Img 20230517 190702.jpg
മൂപ്പൈനാട്: മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന്‍ മൂപ്പൈനാട് പഞ്ചായത്തില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക്ക് നിര്‍വ്വഹിച്ചു. പശുക്കളില്‍ നിന്നും എരുമകളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള ബ്രൂസല്ലോസിസ് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പാണ് നടക്കുക. പദ്ധതിയുടെ ഭാഗമായി നാലുമാസം മുതല്‍ എട്ടുമാസം വരെ പ്രായമുള്ള എല്ലാ പശുക്കുട്ടികളെയും എരുമ കുട്ടികളെയും ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കും. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ. ജയരാജ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ വി.എന്‍ ശശീന്ദ്രന്‍, ഡയാന മച്ചാദോ, ജില്ലാ എപ്പിഡമോളജിസ്റ്റ് നീതു ദിവാകര്‍, മൂപ്പൈനാട് വെറ്ററിനറി ഡിസ്പെന്‍സറി ഡോക്ടര്‍ എം.കെ ശര്‍മ്മദ പ്രസാദ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ബെനഡിക്ട് .ടി. കോസ്റ്റ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *