June 28, 2026

ഗുസ്തി താരങ്ങൾക്ക് ബാനർ സാംസ്കാരിക സമിതിയുടെ ഐക്യദാർഢ്യം

0
20230523_100341.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
 ബത്തേരി : ലൈംഗികാരോപണ വിധേയനായ റെസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ടിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദൽഹിയിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് ബാനർ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ബത്തേരിയിൽ നടന്ന സാംസ്കാരിക കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബത്തേരി വയോജന പാർക്കിൽ ചേർന്ന സാംസ്കാരിക കൂട്ടായ്മയിൽ ബാനർ സാംസ്ക്കാരിക സമിതി ജില്ലാ കൺവീനർ പുഷ്പ എം.എ അധ്യക്ഷം വഹിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ടി.കെ. മുസ്തഫ സ്വാഗതം പറഞ്ഞു. കവയത്രികളായ മിനി ഉതുപ്പ്, സെമീന പച്ചിലക്കാട്, ഷീബ പത്മനാഭൻ , സബീന നമ്പ്യാർ കുന്ന്, ഫൗസിയ പൂമല, പ്രേമലത എന്നിവർ കവിതകൾ അവതരിപ്പിച്ചു. ബി.ജി. കിഷോർ, വി.കെ സദാനന്ദൻ, പി പ്രഭാകരൻ നായർ, ദേവസ്യ പുറ്റനാൽ, സുജ ഇ.എസ്, അഖില മനോജ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *