April 25, 2024

രാഷ്ട്രപതിയെ അവഹേളിച്ചത്; ആദിവാസി കോൺഗ്രസ് കളക്ട്രേറ്റ് മാർച്ചും,ധർണ്ണയും നടത്തി

0
20230526 145358.jpg
മാനന്തവാടി: അഖിലേന്ത്യ ആദിവാസി കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരംഇന്ത്യൻ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഇന്ത്യൻ രാഷ്ട്രപതി ദ്രൗർപതി മുർമുവിനെ ആദിവാസി ദളിത് വിഭാഗത്തിൽപെട്ട ആളായതിന്റെ പേരിൽ താഴെപ്പെട്ടതിനാലും, അപമാനിച്ചതിലും, ഭാരതത്തിൽ ഉടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വയനാട് ജില്ലാ ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം വയനാട് ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ എൻ.ഡി.അപ്പച്ചൻ  ഉദ്ഘാടനം ചെയ്യ്തു. രാജ്യത്ത് അടിസ്ഥാന വർഗ്ഗത്തിന്റെയും, പിന്നോക്ക സമൂഹത്തിൻ്റെയും മുഖമടച്ച് കൊടുത്ത അടിയാണ് പാർലിമെൻ്റി സമുച്ചയം ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്ന് അദേഹം പറഞ്ഞു. ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ശങ്കരൻ അധ്യക്ഷത വഹിച്ചു. ധർണ്ണാ സമരം സമാപനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.പി.പി. ആലി, ഒ.വി.അപ്പച്ചൻ, ഗോകുൽദാസ് കോട്ടയിൽ, ഉഷാ വിജയൻ വി.ടി.തോമസ്, കൊല്ലിയിൽ രാജൻ, ശ്രീജി ജോസഫ്, മീനാക്ഷി രാമൻ എന്നിവർ പ്രസംഗിച്ചു. സെബാസ്ത്യൻ കൽപ്പറ്റ, ബെന്നി അരിഞ്ചേർമല, ഗിരീഷ് കൽപ്പറ്റ, സെബാസ്റ്റ്യൻ, വിനോദ്, പുഷ്പ നൂൽപ്പുഴ, ഒ.വി.റോയി, ആർ.രാജൻ, രാംകുമാർ സൂചിപ്പാറ, ആർ.രാമചന്ദ്രൻ, സാലി റാട്ടക്കൊല്ലി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *