March 29, 2024

പ്ലസ് ടു സേ/ ​ഇം​പ്രൂ​വ്​​മെന്റ് പ​രീ​ക്ഷ ജൂ​ൺ 21 മു​ത​ൽ ന​ട​ക്കും

0
20230526 155856.jpg
കൽപ്പറ്റ: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/ ടെ​ക്​​നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ ആ​ർ​ട്ട്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സേ/ ​ഇം​പ്രൂ​വ്​​മെൻറ്​ പ​രീ​ക്ഷ ജൂ​ൺ 21 മു​ത​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ളി​ൽ ഈ ​മാ​സം 29വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 30 വ​രെ​യും സ​മ​ർ​പ്പി​ക്കാം. വി​ജ്ഞാ​പ​നം http://www.dhsekerala.gov.in/ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സേ ​പ​രീ​ക്ഷ​ക്ക്​ പേ​പ്പ​റൊ​ന്നി​ന്​ 150 രൂ​പ​യും ഇം​പ്രൂ​വ്​​മെ​ന്‍റ്​ പ​രീ​ക്ഷ​ക്ക്​ പേ​പ്പ​റൊ​ന്നി​ന്​ 500 രൂ​പ​യു​മാ​ണ്​ ഫീ​സ്. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക്ക്​ 25 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ 40 രൂ​പ​യും ഫീ​സ​ട​ക്ക​ണം. ഗ​ൾ​ഫി​ലെ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ ഗ​ൾ​ഫി​ൽ അ​നു​വ​ദി​ച്ച കേ​ന്ദ്ര​ത്തി​ലോ വി​ദ്യാ​ർ​ഥി പ​ഠി​ച്ച വി​ഷ​യം/ വി​ഷ​യ കോ​മ്പി​നേ​ഷ​നു​ള്ള കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലോ പ​രീ​ക്ഷ എ​ഴു​താം.
ഉ​ത്ത​ര​ക്ക​ട​ലാ​സ്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/ സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​പ​ക​ർ​പ്പ്​ എ​ന്നി​വ​ക്കാ​യി മേ​യ്​ 31ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഇ​ര​ട്ട മൂ​ല്യ​നി​ർ​ണ​യം ന​ട​ന്ന ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​വും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യു​മു​ണ്ടാ​കി​ല്ല.
അ​വ​ർ​ക്ക് ഉ​ത്ത​ര​ക്ക​ട​ലാ​സ്​​ പ​ക​ർ​പ്പി​ന്​ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ പ​രീ​ക്ഷ​ക്ക്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ സ​മ​ർ​പ്പി​​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ഫോ​റ​ത്തി​ന്‍റെ മാ​തൃ​ക സ്കൂ​ളു​ക​ളി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പോ​ർ​ട്ട​ലി​ലും (http://www.dhsekerala.gov.in) ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ 500 രൂ​പ​യും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക്​ 100 രൂ​പ​യും പ​ക​ർ​പ്പി​ന്​ 300 രൂ​പ​യു​മാ​ണ്​ പേ​പ്പ​റൊ​ന്നി​ന്​ ഫീ​സ്.
വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​ള്ള അ​പേ​ക്ഷ ഫോ​റം www.vhsems.kerala.gov.in ൽ ​ല​ഭി​ക്കും.
അ​പേ​ക്ഷ ഫോ​റം ഫീ​സ് സ​ഹി​തം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സ്‌​കൂ​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്നി​ല​ധി​കം വി​ഷ​യ​ങ്ങ​ൾ​ക്കും ഒ​രു അ​പേ​ക്ഷ മ​തി. ഇ​ന്റ​ർ​നെ​റ്റി​ൽ നി​ന്ന്​ ല​ഭി​ക്കു​ന്ന മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ പ​ക​ർ​പ്പ് അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ള്ള​ട​ക്കം ചെ​യ്തി​രി​ക്ക​ണം. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പേ​പ്പ​റൊ​ന്നി​ന് 500 രൂ​പ​യും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് 100 രൂ​പ​യു​മാ​ണ് ഫീ​സ്. ഫ​ലം ജൂ​ണി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. സേ​വ് എ ​ഇ​യ​ർ, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ തീ​യ​തി​ക​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *