August 4, 2026

വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

0
IMG_20230603_185336.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ 
സ്വജന പക്ഷ പാതവും, ദുർ ഭരണവും, അഴിമതിയും ആരോപിച്ചു വെള്ളമുണ്ട പഞ്ചായത്ത് യു. ഡി. എഫ്. ജൂൺ ആറിന് പഞ്ചായത്തു ഓഫീസ് മാർച്ചും, ധർണയും നടത്തുന്നതിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥ കണ്ടെത്തുവയലിൽ ഡി. സി. സി. വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത്. കെ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി, ജനറൽ സെക്രട്ടറി കെ. സി. അസീസ്, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി , സെക്രട്ടറി മോയി വാരാമ്പറ്റ, ടി. കെ. മമ്മൂട്ടി, ഷാജി ജേകബ്, ജോയി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജാഥ ക്യാപ്റ്റൻ കൊടുവേരി അമ്മദ്, നിസാർ, കെ. കെ. സി. മൈമൂന, റംല മുഹമ്മദ്‌, ലതിക, ഷൈജി ഷിബു,മമ്മൂട്ടി പടയൻ, അതിക്ക ബായി, ബാലൻ വെള്ളരിമല, സി. പി. ജബ്ബാർ, പുഴക്കൽ ഉസ്മാൻ, ഈ. വി. സിദീഖ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *