June 27, 2026

മുങ്ങങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 1.250 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
eiC8T4C92890.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ 1.250 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൈസൂർ-കോഴിക്കോട് കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് താമരശ്ശേരി ഉണ്ണിക്കുളം മുഹമ്മദ് ശുഹൈബ് ( 23) എന്നയാളുടെ പേരിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്.വി.പി യും പാർട്ടിയും  എൻ ഡി പിഎസ് കേസ് എടുത്തിട്ടുള്ളതാണ്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജി പി, അരുൺ പ്രസാദ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ എം.കെ, ജ്യോതിസ് മാത്യു, ഡ്രൈവർ എം എം ജോയി എന്നിവർ പങ്കെടുത്തു. പ്രതിയെയും, കേസ് റികർഡുകളും തുടർ നടപടികൾക്കായി ബത്തേരി കോടതിയിൽ ഹാജരാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *