June 27, 2026

പൊഴുതനയിൽ ആളില്ലാത്ത നേരം വീട്ടിൽ കയറി പണവും രേഖകളും മോഷ്ടിച്ചയാളെ പിടികൂടി

0
20230608_102433.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി:പൊഴുതന അച്ചൂരില്‍ ആളില്ലാത്ത നേരം നോക്കി വീടിന്റെ ഓടിളക്കി അകത്ത് കയറി പണവും രേഖകളും മോഷ്ടിച്ചയാളെ വൈത്തിരി എസ്.ഐ സലീമും സംഘവും അറസ്റ്റ് ചെയ്തു. അസാം സ്വദേശി ജാക്കിര്‍ ഹുസൈന്‍ (22) ആണ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയായിരുന്നു പരാതിക്കാരി. ഇവരുടെ പതിനായിരത്തോളം രൂപയും രേഖകളടങ്ങിയ ബാഗുമാണ് മോഷണം പോയത്. സമീപത്തെ തേയില എസ്റ്റേറ്റില്‍ ജോലിക്കായി വന്ന ജാക്കിര്‍ മോഷണത്തിന് ശേഷം കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് ഇയാൾ  വിവിധ ഇടങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്.ഫെബ്രുവരി മാസമാണ് സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *