October 9, 2026

വിദ്യാർത്ഥികളെ അനുമോദിച്ചു

0
IMG_20230610_155611.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽ എസ് എസ് എൽ സി , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചരിത്ര നേട്ടം സമ്മാനിച്ച വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ ബാച്ചിനെയും പി ടി എ യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു . അനുമോദന യോഗം നഗരസഭാ ചെയർമാൻ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അബ്ദുൽ അസീസ് മാടാല അധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് , സ്ഥിരം സമിതി അംഗംങ്ങളായ ടോം ജോസ്, ലിഷ ടീച്ചർ ,സി കെ സഹദേവൻ , കെ. റഷീദ് ,ഷാമില ജുനൈസ് , സാലി പൗലോസ് , കൗൺസിലർ ജംഷീർ അലി ,ബാബു എം സി , എസ്. എം. സി ചെയർമാൻ പി കെ സത്താർ, അബ്ദുൽ നാസർ പി എ , ദിലിൻ സത്യനാഥ് , ജിജി ജേക്കബ് , ഷീബ മുരളീധരൻ , സുധി വി എം , ഷാജി വി എം , അനിത പി സി , അമ്പിളി നാരായണൻ , തോമസ് വി വി , സുബ്രഹ്മണ്യൻ കെ , വിജോഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *