May 22, 2024

മുംബൈയിൽ പോയി സാഹസികമായി തട്ടിപ്പുവീരനെ പിടികൂടിയ കേരള പോലീസിന് ഗുഡ് സർവ്വീസ് എൻട്രിക്ക് ശുപാർശ

0
20230610 145450.jpg
കൽപ്പറ്റ: വെള്ളമുണ്ട ആസ്ഥാനമായ കുരുമുളക് തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ പഞ്ചാബിലും ഗുജറാത്തിലും കേസ്. രണ്ട് സംസ്ഥാന പോലീസിൻ്റെ വാറണ്ടുള്ള പ്രതിയെ സാഹസികമായി പിടികൂടിയ പോലീസുകാർക്ക്
പ്രശസ്തി പത്രവും ഗുഡ് സർവ്വീസ് എൻട്രിക്ക് ശുപാർശയും . 
കേരള പോലീസിന് അഭിമാനമായ നേട്ടം കൈവരിച്ച നാല് പേർക്കാണ് മികവിൻ്റെ അംഗീകാരം. 
1090 കിന്റൽ കുരുമുളക് കടത്തി മൂന്ന് കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദ്‌ ഗാനിയാനി(59) എന്നയാളെയാണ് കഴിഞ്ഞയാഴ്ച വെള്ളമുണ്ട പോലീസ് പിടികൂടിയത്.
 ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ മൊയ്തു, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾഅസീസ്, സിവിൽ പോലീസ് ഓഫീസർ നിസാർ എന്നിവരാണുണ്ടായിരുന്നത്.
ഇവർക്ക് ജില്ലാ പോലീസ് മേധാവി പ്രശസ്തി പത്രം നൽകി ആദരിച്ചു. 
എല്ലാവർക്കും ഗുഡ് സർവ്വീസ് എൻട്രിക്കും ശുപാർശ ചെയ്തതായി ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *