October 9, 2026

മജീദ് നാമധാരികളുടെ സംഗമം ശ്രദ്ധേയമായി

0
20230610_162012.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: 
സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് കൊണ്ട് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കേരളത്തിലെ മജീദ്മാരുടെ കൂട്ടായ്മ ശ്രദ്ധേയമായി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു
കണ്ണാടി മജീദ് അധ്യക്ഷത വഹിച്ചു.മജീദ് കൂട്ടായ്മ സംസ്ഥാന തലത്തിൽ വിപുലപ്പെടുത്താനുള്ളതിന്റെ ഭാഗമായുള്ള പ്രഥമ സംസ്ഥാന തല കൂട്ടായ്മയാണ് വയനാട്ടിൽ നടന്നത്. വിവിധ ജില്ലകളിൽ നിന്നുമായി നിരവധിപേരാണ് കൂട്ടായ്മയിൽ പങ്കാളിയായത്.
മജീദ് ബാഖവി,
മജീദ് കെ.എം.സി, മജീദ് കെ, മജീദ് കല്ലിയാശ്ശേരി കണ്ണൂർ, മജീദ് ഫാറൂഖ് കടലുണ്ടി, മജീദ് ആതിക്ക നാദാപുരം, ഇസ്മാലി മജീദ്, മജീദ് മാസ്റ്റർ കോയ, മജീദ് കെല്ലൂർ, ഉവൈസ് നൂറാനി തുടങ്ങിയവർ പ്രസംഗിച്ചു.പടിഞ്ഞാറത്തറ 
ഗ്യാലക്സി വില്ലയിൽ ഒരുക്കിയ വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും സംഗമത്തോടനുബന്ധിച്ചു നടന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *