June 29, 2026

ഷെറിന്‍ ഷഹാനയെ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

0
IMG_20230614_193700.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ :സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് സന്ദര്‍ശിച്ചു. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ് ഷെറിന്‍ ഷഹാന. ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതിനെതുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത ഷെറിന്‍ വീല്‍ ചെയറിലിരുന്നാണ് സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയത്.
   എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ഗോപിനാഥ്, കെ. അജീഷ് എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *