June 30, 2026

നവീകരിച്ച പാണ്ടങ്കോട് – വാരാമ്പറ്റ റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20230615_131604.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2022-23ലുള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച പാണ്ടങ്കോട് – വാരാമ്പറ്റ റോഡ് റീടാറിംഗ് പദ്ധതി പൂര്‍ത്തീകരിച്ച് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊണ്ടുത്തു. ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ റഷീദ് വാഴയില്‍, വനിതാ ലീഗ് പഞ്ചായത്ത് ട്രഷറര്‍ ബുഷ്‌റ ഉസ്മാന്‍, ലീഗ് ശാഖാ സെക്രട്ടറി റഫീഖ് ടി, ട്രഷറര്‍ അമ്മദ് ഹാജി എന്‍.കെ, യൂത്ത് ലീഗ് ശാഖാ സെക്രട്ടറി എന്‍.കെ മുനീര്‍, പ്രസിഡണ്ട് മുഹമ്മദലി എ.പി, അന്‍സാര്‍ കെ.വി, ജലാല്‍ എന്‍.കെ, സുലൈമാന്‍ എന്‍.കെ, മായന്‍ എ, അന്ത്രു തുര്‍ക്കി, അലി എ.സി, റെജി.കെ ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *