July 1, 2026

അസ്ത്ര 1.0 : കരിയർ ടോക്ക് സംഘടിപ്പിച്ചു

0
IMG_20230616_174124.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളും കോഴ്സുകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അസ്ത്ര 1.0 – കരിയർ ടോക്ക് സംഘടിപ്പിച്ചു. മുംബൈ, താജ്‌പുർ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എം എസ് ഡബ്‌ളിയൂ വിദ്യാർത്ഥിനി കുമാരി അനഘ തോമസ് ക്ലാസ്സിന് നേതൃത്വം നൽകി . പി റ്റി എ പ്രസിഡന്റ് അബ്ദുൽ അസീസ് മാടാല ഉപഹാര സമർപ്പണം നടത്തി . പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ , കരിയർ കോർഡിനേറ്റർ സുനിത ഇല്ലത്തു , അനിൽകുമാർ എൻ , നിഖിൽ പി എം , സാനിയ ഷമീർ , ദിയ ഹനൂണ് , ദേവദത്തൻ കെ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *