August 5, 2026

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

0
20230621_104413.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: അമ്പലവയൽ സെന്റ് മാർട്ടിൻസ് ആശുപത്രിക്ക് മുൻ വശം സ്കൂട്ടറും, ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു.അമ്പലവയൽ ദേവികുന്ന് ചെട്ടിയാൻ തൊടി വീട്ടിൽ മുഹമ്മദ് എന്ന ബാപ്പു(72) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. അമ്പലവയലിൽ നിന്നും ദേവികുന്നിലെ വിട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന മുഹമ്മദിനെ ബത്തേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദിനെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും  മരണപെടുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *