November 5, 2026

50 ഗ്രാം കഞ്ചാവുമായി സ്‌കൂട്ടര്‍ യാത്രികനായ യുവാവ് പിടിയിൽ

0
eiMZ8BJ20596.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
മുട്ടില്‍ ടൗണ്‍ പരിസരത്ത് വെച്ച് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷര്‍ഫുദീനും സംഘവും നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവുമായി സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ പിടികൂടി. 

തോമാട്ടുച്ചാല്‍ കടവത്ത്‌വയല്‍ ആര്‍.നിധീഷ് (23) ആണ് പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ടു വരാന്‍ ഉപയോഗിച്ച കെ.എല്‍ 12 കെ 7724 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.പ്രിവന്റീവ് ഓഫീസര്‍ എം.സി ഷിജു, സിഇഒ മാരായ മിഥുന്‍.കെ, മനു.കെ, എക്‌സൈസ് ഡ്രൈവര്‍ പ്രസാദ്.കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *