June 7, 2026

മഴക്കാല രോഗ പ്രതിരോധ മെഡിക്കൽ ക്യാമ്പുമായി സിദ്ധ മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷൻ

0
eiQIAQY63278.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുട്ടിൽ :ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷന്റയും,കുടുംബശ്രീ മിഷന്റെയും, പട്ടിക വർഗ്ഗ വികസന വകുപ്പിന്റെയും,
വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിന്റെയും നേതൃത്വത്തിൽ 
മഴക്കാല രോഗ പ്രതിരോധ സിദ്ധ മെഡിക്കൽ ക്യാമ്പ് മുട്ടിൽ അടുവാടി പണിയ കോളനിയിൽ സംഘടിപ്പിച്ചു .കുടുംബശ്രീ സി. ഡി. എസ് എക്സിക്യൂട്ടീവ് ശോഭ സ്വാഗത പ്രസംഗം നടത്തി. സി ഡി.എസ് ചെയർ പേഴ്സൺ ബീനാ മാത്യു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സിദ്ധ ബോധവൽക്കരണ ക്ലാസിനു ഡോ അരുൺ ബേബി നേതൃത്വം കൊടുത്തു. ഡോ: സിതാര പർവീൺ മഴക്കാല രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. വാർഡ് മെമ്പർ രാജി ആശംസകൾ അർപ്പിച്ചു. ജില്ലാ കുടുംബശ്രീ മിഷൻ റിസോർസ്സ് പേഴ്സൺ സുജാത നന്ദി രേഖപ്പെടുത്തി.സിദ്ധ മഴക്കാല പ്രതിരോധ മരുന്നുകളും, കൊതുക് നശീകരണത്തിനും, രോഗ പ്രതിരോധത്തിനും ഉള്ള ധൂമ ചൂർണ്ണങ്ങളും,വളം കടി പോലുള്ള മഴക്കാല രോഗങ്ങൾക്കായുള്ള ലേപനങ്ങളും എല്ലാവർക്കുമായി നൽ കപ്പെട്ടു. മെഡിക്കൽ ക്യാമ്പിൽ 81 പേർ പങ്കെടുത്തു.ഡോ :വന്ദന വി. ടി, സുർജിത്, അരുൺ ജോസ്, പ്രിയേഷ്, ബബിത, മഞ്ജുഷ, വിജയ, കമല തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *