October 11, 2026

ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
20230713_153942.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : വയനാട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച സ്കൂൾ ലൈബ്രറികളുടെയും ഓഫീസുകളുടെയും ഉദ്ഘാടനം മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയൻ , ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പഴ്സൺ ഉഷ തമ്പി , പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പഴ്സൺ ബീന ജോസ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധു ശ്രീധരൻ , മീനാക്ഷി രാമൻ , സീത വിജയൻ , എ.എൻ സുശീല , ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡന്റ് എം.വി പ്രിമേഷ് , വൈസ് പ്രിൻസിപ്പൽ ജോയ് വി സ്കറിയ, അഡ്വ. സി.വി ജോർജ് , പ്രീത കനകൻ, പി.കെ ഫൈസൽ, ഡോ.ബാവ കെ. പാലുകുന്ന്, ടി.പി ബിജു, പി.ടി. ജോസ് , എ ബി ശ്രീകല, സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി ഉൾപ്പെടെ ജില്ലയിലെ 22 വിദ്യാലയങ്ങളിലെ ലൈബ്രറികളാണ് 5 ലക്ഷം രൂപ വീതം വിനിയോഗിച്ച് നവീകരിച്ചത്. കാക്കവയൽ, മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളുകളിലെ ഓഫിസുകളും ഇതോടൊപ്പം നവീകരിച്ചിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *