പള്ളിക്കല്‍ കല്യാണത്തും ആണ്ട് നേര്‍ച്ച സമാപിച്ചു
പള്ളിക്കൽ: ജില്ലയിലെ പ്രമുഖ സിയാറത് കേന്ദ്രങ്ങളിൽ ഒന്നായ കല്യാണത്തും പള്ളിക്കലിലെ ശാഹുൽ മുർതളാ( ഖ. സി) ഉറൂസ് സമാപിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ പൂക്കോയ തങ്ങൾ പതാക ഉയർത്തി. ആദ്യ ദിനം ഉസ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖതീബ് ഹംസ ലത്തീഫി ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ ദിവസം ഇബ്രാഹീം കെയുടെ അധ്യക്ഷതയിൽ മുനീർ യമാനി ഉദ്ഘാടനം ചെയ്തു. യഹ് യ ബാഖവി പുഴക്കര, റഷീദ് സഅദി ഉളിയിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ശാഹുൽ മുർതളാ ഇസ്‌ലാമിക് ദഅവ കോളേജ് വിദ്യാർത്ഥികളായ മുഹമ്മദ് ലബീബ്, റിൻഷാദ് എന്നിവർ ഖിറാഅത് നടത്തി. വിദ്യാർത്ഥികളുടെ ബുർദ മജ്‌ലിസ് നടന്നു. സമസ്ത ജില്ലാ ഉപാധ്യക്ഷൻ ഹസൻ മുസ്‌ലിയാർ നസീഹത് നടത്തി. ദിക്ർ ദുആ മജ്ലിസിന് ഫസൽ അലി തങ്ങൾ, മുബഷിർ അലി തങ്ങൾ നേതൃത്വം നൽകി. ഖത്മുൽ ഖുർആൻ മജ്ലിസിന് പാണക്കാട് ശഹീർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ജില്ലയിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കൾ സംബന്ധിച്ചു. ഇബ്രാഹീം ഫൈസി വാളാട്, അലി യമാനി, അബ്ദുൽ സമദ് ദാരിമി സുലൈമാൻ ബാഖവി, ആഷിഖ് വാഫി, ജമീൽ ഖാസിമി, മുനീർ ദാരിമി, അനസ് വാഫി, ശഹീർ ഫൈസി, ഹംസ മൗലവി, അബ്ദു റഹ്‌മാൻ ഹാജി, ഇബ്രാഹീം പൂവൻ, ജാഫർ, എന്നിവർ സംബന്ധിച്ചു.
നൗഷാദ് മണ്ണാർ സ്വാഗതവും ഷാജഹാൻ എ കെ നന്ദിയും പറഞ്ഞു.





Leave a Reply