പ്രതിഷേധ ധര്‍ണ്ണ നടത്തി കര്‍ഷകര്‍
തവിഞ്ഞാല്‍:കൃഷിഭവന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി കര്‍ഷകര്‍. മൂന്ന് വര്‍ഷമായി കാലവര്‍ഷത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, കര്‍ഷക ക്ഷേമ പെന്‍ഷന്‍ അപേക്ഷകളില്‍ ഉടന്‍ നടപടി സ്വീകരിക്കുക, കൃഷിക്കുള്ള ഇന്‍ഷൂറന്‍സ് തുക മുടങ്ങിയത് ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തവിഞ്ഞാല്‍ പഞ്ചായത്ത് മഹാത്മസ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ തവിഞ്ഞാല്‍ കൃഷിഭവന് മുമ്പില്‍ കര്‍ഷകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.സംഘം പ്രസിഡന്റ് ടോം മാത്യൂ അധ്യക്ഷത വഹിച്ച ധര്‍ണ്ണ തവിഞ്ഞാല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് പലോട്ട്, ബിജു മുണ്ടമാക്കല്‍, ജോസ് അക്കപ്പടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply