June 7, 2026

മൈസൂർ റോഡ് ജംഗ്ഷന് മിന്നു മണിയുടെ പേര് നൽകാൻ തീരുമാനിച്ചതായി നഗരസഭ അധികൃതർ

0
IMG_20230714_200016.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷനായ മൈസൂർ റോഡ് ജംഗ്ഷന് മിന്നു മണിയുടെ പേര് നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. മൈസൂർ റോഡിനോട് ചേർന്നുള്ള ഒണ്ടയങ്ങാടി എടപ്പടി സ്വദേശിനിയായ മിന്നു മണി ഇന്ത്യൻ ക്രി ക്കറ്റ് ടീമിലെത്തുകയും നിർണായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തു കയും ചെയ്ത പശ്ചാചാത്തലത്തിൽ മിന്നു മണിയോടുള്ള ആദരസൂചക മായാണ് മാനന്തവാടി–മൈസൂർ റോഡ് ജംഗ്ഷന്റെ പേര് മിന്നു മണി ജംഗ് ഷനെന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചതെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഈ ഭാഗത്ത് മിന്നു മണി ജംഗ്ഷൻ എന്ന ബോർഡ് സ്ഥാപിക്കു മെന്നും അവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *