June 7, 2026

ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
IMG_20230714_193811.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : സംസ്ഥാന ശിശുക്ഷേമ സമിതി അതിദരിദ്ര വിഭാഗം പട്ടികയില്‍പ്പെട്ടവര്‍ക്കും ഗോത്ര, ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി ഏര്‍പ്പെടുത്തിയ ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2023 ല്‍ എസ്.എസ്.എല്‍.സി പാസായി ഉപരിപഠനത്തിന് ചേര്‍ന്നവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമ സമിതി മുഖേനയാണ് അര്‍ഹരെ തെരഞ്ഞെടുക്കുക. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ തദ്ദേശ സ്വംയഭരണ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേര്‍ക്കണം. ആദിവാസി, ഗോത്ര മേഖലയില്‍ താമസിക്കുന്നവര്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ സാക്ഷ്യപത്രം, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ അപേക്ഷയോടൊപ്പം ചേര്‍ക്കണം. അപേക്ഷകള്‍ dccwwayanad@gmail.com ലോ തപാലിലോ, നേരിട്ടോ സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി, 673591, എന്ന വിലാസത്തില്‍ ജൂലൈ 30 നകം നല്‍കണം. അതിദരിദ്ര വിഭാഗം 10 കുട്ടികളെയും ആദിവാസി ,ഗോത്രസമുദായം വിഭാഗത്തില്‍പ്പെട്ട 5 കുട്ടികളെയുമാണ് തിരഞ്ഞെടുക്കുക. ഫോണ്‍: 9048010778, 9496666228.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *