August 3, 2026

അശാസ്ത്രീയ ഓവുനിർമാണം; മഴപെയ്താൽ ദുരിതത്തിലായി താഴെയങ്ങാടിക്കാർ

0
IMG_20230720_132419.jpg
By ന്യൂസ് വയനാട് ബ്യൂറോ
താഴെയങ്ങാടി :
അശാസ്ത്രീയമായി ഓവു നിർമ്മിച്ചതിനാൽ ഒരു ചെറു മഴ പെയ്താൽ പോലും ഓവുചാലിലൂടെ
വെള്ളം പോകാതെ റോഡിലൂടെയാണ് വെള്ളമൊഴുകിക്കൊണ്ടിരിക്കുന്നത്. രണ്ടുവർഷത്തോളമായി ഈ രീതിയിലാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. ഓവിനു സമാന്തരമായി ചാലിനു സൈഡിൽ രൂപപ്പെട്ട കുഴിളാണ് ഇതിന് കാരണം, നാട്ടുകാർ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഉചിതമായ രീതിയിൽ മൈന്റനൻസ് വർക്ക് ചെയ്യാത്തതാണ് ഇതിന് കാരണം. സ്ഥിരമായി സ്കൂൾ വിദ്യാർത്ഥികളും,ഹോസ്പിറ്റലുകളിലേക്ക് പോകുന്നവരും വണ്ടികളിൽ നിന്ന് ചളി വെള്ളം തെറിച്ചു ദുരിതത്തിലാണ്. ഓവുനിർമ്മാണ സമയത്ത് പറഞ്ഞ പ്രവർത്തികൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല എന്ന ആക്ഷേപം നിലവിൽ നിലനിൽക്കുന്നുണ്ട്. മഴക്കാലമായാൽ ഉണ്ടാകുന്ന ഈ ദുരിതത്തിന് എത്രയും പെട്ടെന്ന് വേണ്ട പരിഹാരം കാണണമെന്ന് അധികൃതർ തയ്യാറാവണം എന്നും നാട്ടുകാർ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *