August 1, 2026

മിന്നുമണിക്ക് നാളെ കൽപ്പറ്റയിൽ സ്വീകരണം

0
IMG_20230720_132159.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിക്കു ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എന്നിവർ ചേർന്നു ഉജ്വല സ്വീകരണം നൽകുന്നു. നാളെ വൈകിട്ടു 3നു കൽപറ്റയിൽ നൽകുന്ന സ്വീകരണത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ടിനു യോഹന്നാനും പങ്കെടുക്കും.
വൈകിട്ട്  മൂന്നിന് കാനറ ബാങ്ക് പരിസരത്തു നിന്നു മിന്നുമണിയെ തുറന്ന വാഹനത്തിൽ ഘോഷയാത്രയായി പുതിയ സ്റ്റാൻഡിലെ സ്വീകരണ വേദിയിലേക്ക് ആനയിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാൻ എന്നിവർ അറിയിച്ചു. ജില്ലയിലെ എംഎൽഎമാർ, കലക്ടർ, കായിക താരങ്ങൾ, കായിക സംഘടനാ ഭാരവാഹികൾ, രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ, എൻസിസി, എസ്പിസി കെഡറ്റുകൾ, വിവിധ കലാരൂപങ്ങൾ, കളരിപ്പയറ്റ് സംഘം, കരാട്ടെ, സൈക്ലിങ് താരങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും ഇവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *