സൗരയൂഥ അറിവിൽ പത്തു വയസുകാരൻ മിന്നുന്നു
പുൽപ്പള്ളി: വ്യത്യസ്തമായ മേഖലയിൽ പത്തു വയസുകാരൻ്റെ അറിവ് ശ്രദ്ധേയമാകുന്നു. സൗരയൂഥവുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ഉടൻ ഉത്തരവുമായി ഈ മിടുക്കൻ ശ്രദ്ധിക്കപ്പെടുന്നത്. അധ്യാപക ദമ്പതിമാരായകാപ്പിക്കുന്ന് കുടിലിൽ ഷിജു- സീജ ദമ്പതികളുടെ മകനായ അവനീന്ദ്രനിഹാൾ ആണ് കൊച്ചു മിടുക്കൻ. മറ്റ് കുട്ടികളെല്ലാം പലതരം ഗെയിമുകൾക്ക് പിന്നാലെ പായുന്ന കാലത്ത് അവനിന്ദ്ര ശാസ്ത്ര കാര്യങ്ങൾ സ്വയം നിരീക്ഷിച്ചറിയുകയാണ്.
കുഞ്ഞുനാളിൽ തുടങ്ങിയതാണ് ഈ ശീലം. ആകാശ ദൃശ്യങ്ങൾ ചെറുപ്പം മുതലേ ശ്രദ്ധിച്ചുപോന്നിരുന്നു. വിവര ശേഖരണത്തിനും ആധികാരികത ഉറപ്പുവരുത്താനും യു ട്യൂബ് ചാനലുകളും മറ്റും ശ്രദ്ധിക്കും.
ശാസ്ത്ര പുസ്തകങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കൻ ഇപ്പോൾ തന്നെ ഇംഗ്ലീഷും ഹിന്ദിയുമെല്ലാം നിഷ് പ്രയാസം സംസാരിക്കും. ഹിന്ദിയാണ് സംസാരിക്കാൻ ഏറെ ഇഷ്ടം. നാസയിൽ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. പിതാവ് ഷിജുവും ഇതേ സ്കൂളിലെ അധ്യാപകനാണ്. മാതാവ് സീജ പുൽപള്ളി കല്ലുവയൽ സി.കെ.ആർ.എം.ഐ.ടി.ഇ യിലെ അധ്യാപികയാണ്.






Leave a Reply