August 3, 2026

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് വയനാട് അസോസിയേഷന്‍

0
eiH21E31470.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അന്തരിച്ച മുന്‍മുഖ്യമന്ത്രിയും, ജനകീയനായ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു മുഖ്യമന്ത്രി ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ദുര്‍ബലരിലേക്കും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്കും വേണ്ടുന്ന സഹായം എത്തിക്കാന്‍ അതിദുരം ബഹുദൂരം ചെന്നെത്തിയ ഏവര്‍ക്കും സ്വീകാര്യനായ, പച്ചയായ ജീവിതത്തിന് ഉടമയായ നേതാവിന്റെ വിടവാങ്ങല്‍ ഒരു നാടിന്റെ തേങ്ങലായി മാറി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംഘടന നടത്തിയ ആദ്യ ചാരിറ്റി അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപടിയില്‍ വെച്ച് നല്‍കുവാന്‍ സാധിച്ചു. അദ്ദേത്തിന്റെ വേര്‍പാട് വേദനാജനകമാണെന്നും അനുശോചനത്തില്‍ പ്രസിഡന്റ് ബ്ലെസന്‍ സാമുവല്‍ അറിയിച്ചു. സെക്രട്ടറി ജിജില്‍ മാത്യു, മുന്‍ വര്‍ക്കിങ് പ്രസിഡന്റ് അക്ബര്‍ വയനാട്, മുന്‍ സെക്രട്ടറി ജസ്റ്റിന്‍ ജോസ്, ട്രഷറര്‍ അജേഷ് സെബാസ്റ്റിന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *