കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
പനമരം ഗ്രാമ പഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത വുമണ്‍ സ്റ്റഡീസ്, ജെണ്ടര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 30 നകം പനമരം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ gppanamaram@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ നല്‍കണം.





Leave a Reply