തൊഴിലാളി പ്രക്ഷോഭം ആഗസ്റ്റ് 9 ന്
മാനന്തവാടി : തൊഴിലാളി വിരുദ്ധമായ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ആഗസ്റ്റ് 9 ന് രാജ്യവ്യാപകമായി നടത്തുന്ന മഹാ ധർണ്ണ വയനാട് ജില്ലിയിൽ വിജയിപ്പിക്കാൻ മാനന്തവാടി മേഖലാ ഐ.എൻ.ടി.യു.സി കൺവെൻഷൻ തീരുമാനിച്ചു.കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് പി.പി.ആലി ഉദ്ഘാടനം ചെയ്തു.പടകുട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി മുഖ്യ പ്രഭാഷണം നടത്തി.ജോസ് പാറക്കൽ,എം.പി.ശശികുമാർ, ബേബി തുരുത്തിയിൽ,ബെന്നി അരിഞ്ചേർമല,സതിശൻ അണമല, പി.ഡി.ഉമ്മൻ,ടി.കുഞ്ഞാപ്പ,താരിഖ് കടവൻ എന്നിവർ പ്രസംഗിച്ചു.





Leave a Reply