ക്വിറ്റ് കോര്‍പറേറ്റ് ദിനാചരണം : കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ എട്ടിന് പ്രകടനവും പൊതുസമ്മേളനവും
കല്‍പ്പറ്റ: ക്വിറ്റ് കോര്‍പറേറ്റ് ദിനാചരണത്തിന്റെ ഭാഗമായി സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ എട്ടിന് കല്‍പ്പറ്റയില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.അമ്പി ചിറയില്‍, സി.ജി. പ്രത്യുഷ്, ജയിംസ് മാങ്കുന്നേല്‍, റെജി ഓലിക്കരോട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് പ്രകടനം ആരംഭിക്കും. എച്ച്‌ഐഎംയുപി സ്‌കൂള്‍ പരിസരത്ത് പൊതുസമ്മേളനം കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിഎന്‍.ഒ. ദേവസി ഉദ്ഘാടനം ചെയ്യും. മോദി സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ തുറന്നുകാട്ടുന്നതിന് ദേശവ്യാപകമായി സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തതനുസരിച്ചാണ് ദിനാചരണം.






Leave a Reply