പുഴയിൽ കാണാതായതായി സംശയിച്ച ആളെ വീട്ടിൽ നിന്നും കണ്ടെത്തി
കൊയിലേരി :പുഴയിൽ കാണാതായതായി സംശയിച്ച ആളെ വീട്ടിൽ നിന്നും കണ്ടെത്തി. കാപ്പുംചാൽ കല്ലിട്ടാങ്കുഴി ജയേഷി നെയാണ് കുറുക്കൻ മൂലയിലുള്ള വീട്ടിൽ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്.ഇയാൾ കൊയിലേരി പാലത്തിന് മുകളിൽ കുറുപ്പെഴുതി വെച്ചതിനെ തുടർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.ഇന്നലെ രാത്രിയോടെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തതിൽ പോലീസിന് സംശയം തോന്നിയതിനാൽ ഇന്ന് തിരച്ചിൽ നടത്തിയിരുന്നില്ല.ഇതിനിടെയാണ് ഇയാളെ രാവിലെ വീട്ടിൽ കണ്ടെത്തിയത്.






Leave a Reply