രാഹുൽ ഗാന്ധി വീണ്ടും എം.പി
കൽപ്പറ്റ : സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭ പുറത്തിറക്കി.മോദി പരാമർഷത്തിൽ കുറ്റക്കാരനാണെന്ന് സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചത്.
ലോക്സഭാഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുലിന് കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കാൻ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്.






Leave a Reply