September 13, 2026

ബഡ്സ് ഡേ ആചരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയില്‍ ബഡ്സ് ഡേ ആചരിച്ചു. കല്‍പ്പറ്റ നഗരസഭാ മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ അജിത അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കൈപുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. റാഷിദ് കൂളിവയല്‍ ക്ലാസ്സെടുത്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ
സി.കെ ശിവരാമന്‍, സരോജിനി ഓടമ്പത്ത്, കെ.പി മുസ്തഫ, ജെയ്ന ജോയ് അശോകന്‍, ഉണ്ണികൃഷ്ണന്‍, തങ്കരാജ്, പഞ്ചായത്ത് സെക്രട്ടറി അലി അഷ്‌കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *