May 20, 2024

നേത്രരോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

0
 പനവല്ലി : ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ പനവല്ലി ജനകീയ ആരോഗ്യകേന്ദ്രത്തില്‍ പ്രത്യേക നേത്രരോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ വിദ്യാഭ്യാസ – ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ട്രൈബല്‍ മേഖലയിലുള്ളവരില്‍ നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനും ചികിത്സക്കുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ആരോഗ്യശീലങ്ങള്‍ വളര്‍ത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റിന്റെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വിദഗ്ധ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തിയത്. ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രചന മൊബൈല്‍ ട്രൈബല്‍ ഒഫ്താല്‍മിക് യൂണിറ്റിലെ ഡോ. പ്രിന്‍സ് ഒപ്‌റ്റോമെട്രിസ്റ്റുമാരായ വാണി, ഷീബ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘം വിദഗ്ധ പരിശോധനക്ക് നേതൃത്വം നല്‍കി. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീജ കാതറിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വിദ്യാഭ്യാസ- ബോധവല്‍ക്കരണ പരിപാടിയും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *