August 2, 2026

ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ വിശപ്പുരഹിത നടവയല്‍ പദ്ധതിക്കു തുടക്കമായി

0
20230901_170211.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയല്‍: ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ വിശപ്പുരഹിത നടവയല്‍ പദ്ധതിക്കു തുടക്കമായി. അശരണര്‍ക്കും നിരാംലംബര്‍ക്കും ദിവസം ഒരു നേരം ഭക്ഷണം ലഭ്യമാക്കുന്നതാണ് പദ്ധതി.
ഇടവകാംഗങ്ങളുടെയും മറ്റു ഉദാരമനസ്‌കരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഞായര്‍ ഒഴികെ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ ദേവാലയ പരിസരത്ത് അന്നദാനം നടത്തും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഗര്‍വാസിസ് മറ്റം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.അനൂപ് കോച്ചേരിയില്‍, ഫാ.അമല്‍, ട്രസ്റ്റിമാരായ ജോഷി മുണ്ടക്കല്‍, ജോസ് മണ്ണൂര്‍, ഷിജു വടക്കേമുറി, സാബു നിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *