August 3, 2026

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം സെപ്റ്റംബര്‍ ആറിന്

0
IMG_20230904_112127.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒഴക്കോടി: വയനാട്ടിലെ ചരിത്ര പ്രസിദ്ധമായ ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം സെപ്റ്റംബര്‍ ആറിന് ബുധനാഴ്ച വിവിധ കലാപരിപാടികളോടുകൂടി നടക്കും. അന്നേദിവസം ക്ഷേത്രം മേല്‍ശാന്തി മഴുവന്നൂര്‍ താഴില്ലത്ത് പ്രകാശന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ജന്മാഷ്ടമി പൂജയും, മറ്റ് വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. ജന്മാഷ്ടമി ദിനത്തില്‍ ഒരുകുടം വെണ്ണ സമര്‍പ്പണവും, ഉച്ചക്ക് പിറന്നാള്‍ സദ്യയും, ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം ഏഴ് മണി മുതല്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *