കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
മീനങ്ങാടി: മീനങ്ങാടി അമ്പലപ്പടിക്ക് സമീപം ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന റിറ്റ്സ് കാറും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടവേരയുമാണ് കൂട്ടിയിടിച്ചത്.ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് അപകടം.റിറ്റ്സ് കാറിലുണ്ടായിരുന്ന അരിമുള,മേപ്പേരിക്കുന്ന് സ്വദേശികളായ നാല് പേർക്കും, ടവേരയിലുണ്ടായിരുന്ന പേരാമ്പ്ര സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്.ഇയാൾ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും,മറ്റ് നാല് പേർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണ്
ചികിൽസയിലുള്ളത്.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.






Leave a Reply