ഊണിന് ഒരല്പം കൂണ്: കൂൺ കൃഷി പദ്ധതി ആരംഭിച്ചു കൂൺ കൃഷി ചെയ്യാൻ കുഞ്ഞുങ്ങളെത്തി, ആരോഗ്യത്തോടെ, രുചിയോടെയിനി ഭക്ഷണം കഴിക്കാം
ബത്തേരി: ബത്തേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം അഗ്രികൾച്ചർ വിദ്യാർത്ഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “ഊണിന് ഒരല്പം കൂണ് ” എന്ന പേരിൽ കൂൺ കൃഷി പദ്ധതി ആരംഭിച്ചു.
ശാസ്ത്രീയമായ രീതിയിൽ കൂൺ കൃഷിയും, പരിപാലനവും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതോടൊപ്പം ഭാവിയിൽ സ്വന്തം വീട്ടിലെ ആവശ്യത്തിനും ,
അതിലുപരിയായി മികച്ച കൂൺകൃഷി സംരംഭകരായി വിദ്യാർത്ഥികളെ വളർത്തുന്നതിനുള്ള
പ്രായോഗിക പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി സ്കൂളിൽ ആരംഭിച്ചത്.
പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷൈജു എ റ്റി ,ഷീജ പി പി ,സീഡ് ക്ലബ് ടീച്ചർ കോഡിനേറ്റർ മുജീബ് വി,
വിദ്യാർഥികളായ ആര്യ,മാജിയ,നയന,
ക്രിസ്റ്റോ,ജോയൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






Leave a Reply