August 26, 2026

ലഹരിക്കെതിരെ വിദ്യാർത്ഥിക്കൂട്ടം: ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

0
IMG_20230922_084136.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ വിദ്യാർത്ഥിക്കൂട്ടം” എന്ന പേരിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശ ഗാനം, പ്രസംഗം എന്നിവ ഉൾപ്പടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സൂര്യജിത്ത്,സഹന ,അൻസില എന്നിവർ സംസാരിച്ചു. റീത്ത ടീച്ചർ,ഡോ. ഷിൻസി സേവ്യർ, ഷജീർ പി. എ തുടങ്ങിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
ലഹരിയ്ക്ക് അടിമപ്പെടാത്ത ഒരു നല്ല തലമുറയെ വാർത്തെടുക്കണം എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *