August 25, 2026

യൂസർ ഫീ നൽകുന്ന കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് : സമ്മാനങ്ങൾ വിതരണം ചെയ്തു

0
IMG-20231002-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക: എടവക ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന,കൃത്യമായി യൂസർ ഫീ നൽകുന്ന കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും വിജയികൾക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് 
എച്ച് ബി പ്രദീപ് അധ്യക്ഷത വഹിച്ചു. ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഏർപ്പെടുത്തിയ ആരോ​ഗ്യ ഇൻഷുറൻസ് കാർഡിന്റെയും എടവകയിൽ നടപ്പാക്കിയ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന് ക്യു ആർ കോഡ് വീടുകളിൽ പതിപ്പിക്കുന്നതിൽ സേവനം നൽകിയ ബി.എഡ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് അം​ഗങ്ങൾക്കുള്ള 
പങ്കാളിത്ത സർട്ടിഫിക്കറ്റിൻ്റെയും വിതരണം സംഷാദ് മരയ്ക്കാർ നിർവഹിച്ചു. സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വാസു വേങ്ങാരത്ത്,രാമദേവൻ നവരിക്കുന്ന്, രാധ പെരുമൻ തുടിയിൽ എന്നിവർ മെഗാ സമ്മാനങ്ങൾക്ക് അർഹരായി. പത്തൊമ്പത് വാർഡുകളിൽ നിന്നും പ്രോത്സാഹന സമ്മാനാർഹരെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് ജംഷീറ ശിഹാബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയ് , ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ സുമിത്രബാബു ,ഗിരിജാ സുധാകരൻ ,മിനി തുളസീധരൻ ,വിനോദ് തോട്ടത്തിൽ,സി.സി സുജാത, ലിസി ജോൺ ,ഷിൽസൺ മാത്യു, എം.കെ ബാബുരാജ് , കെ ഷറഫുന്നീസ, അഹമ്മദ് കുട്ടി ബ്രാൻ , ബി.എഡ് കോളേജ് കോഴ്സ് ഡയറക്ടർ കെ. ഗണേഷ്, അസി സെക്രട്ടറി വി.സി മനോജ് , വി.ഇ.ഒ വിഎം ഷൈജിത്ത് ,സിഡിഎസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ , നിഷ ബിജു തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *