September 10, 2026

കമ്പമല കെഎഫ്ടിസി തോട്ടം തൊഴിലാളികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സുരക്ഷ ഉറപ്പാക്കണം

0
IMG_20231005_203630.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പമല: കമ്പമല കെഎഫ്ടിസി തോട്ടം തൊഴിലാളികള്‍ക്ക് ഭയരഹിതവും, സ്വതന്ത്രവുമായി ജോലി ചെയ്യുവാനുള്ള സാഹചര്യവും, സുരക്ഷയും ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം(ബിഎംഎസ്) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കമ്പമലയില്‍ തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ് ഭീകരവാദികളായ മാവോയിസ്റ്റുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. തോട്ടം തൊഴിലാളികളിലും, പ്രദേശവാസികളിലും ആത്മവിശ്വാസം വളര്‍ത്തുവാന്‍ തണ്ടര്‍ബോള്‍ട്ടിനെയും,പോലീസ് സേനയെയും വിന്യസിക്കണം.
വളരെ കാലങ്ങളായി പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ചും, ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും പരാതിയും ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ അവയെ അവഗണിച്ചതാണ് മാവോയിസ്റ്റുകള്‍ക്ക് അടിഞ്ഞാടുവാനുള്ള അവസരം സൃഷ്ടിച്ചതെന്നും ബിഎംഎസ്.
സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥാപനത്തില്‍ പോലും തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മാതൃകയാകുവാന്‍ സാധിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുരളീധരന്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *